മോണോ ആക്ട്
നമുക്കെല്ലാവര്‍കും സുപരിചിതമായ ഒരു ദുരന്തത്തിന്‍റെ ബാക്കി പത്രമാണ് ഞാന്‍ ഇവിടെ അവതരിപ്പിക്കുവാന്‍ പോകുന്നത്.
(പശ്ചാത്തലം:ഒരു സാധാരണക്കാരനായ ഒരു കുലിപണിക്കാരന്‍റെ വീട്.അവിടെ ജോലിയില്‍ മുഴുകിയിരിക്കുന്ന അമ്മ. അവിടേയ്ക്ക് കരഞ്ഞുകൊണ്ട്‌കയറിവരുന്ന മകന്‍)
മകന്‍ :-അമ്മേ ഇന്നെനെ ക്ലാസ്സില്‍ നിന്ന്‍ ഇറക്കിവിട്ടു.ഫീസ് അടയ്ക്കേണ്ട അവസാന ദിവസം ഇന്നായിരുന്നു.
അമ്മ :-മോനേ ഇന്ന്‍ അഛ്ചന്‍ വരുമ്പോള്‍ എന്തായാലും ഫീസ് വാങ്ങിതരാം.
മകന്‍ :-ഫീസ് ഇല്ലങ്കില്‍ നാളെ ഞാന്‍ പോകില്ല ."അമ്മേ ദേ അച്ഛന്‍ വരുന്നു "
[കുടിച്ച് കുത്താടി വരുന്നഅച്ഛന്‍.ഇടക്കിടയ്ക്ക് മുണ്ട് മടക്കികുത്തുകയും പാട്ടുപാടുകയും ചെയ്യുന്നു("മനസ മൈനെ വരു .....") ]
അമ്മ :-മോനേ ഇന്ന്‍ അഛ്ചന്‍ വരുമ്പോള്‍ എന്തായാലും ഫീസ് വാങ്ങിതരാം.
മകന്‍ :-ഫീസ് ഇല്ലങ്കില്‍ നാളെ ഞാന്‍ പോകില്ല ."അമ്മേ ദേ അച്ഛന്‍ വരുന്നു "
[കുടിച്ച് കുത്താടി വരുന്നഅച്ഛന്‍.ഇടക്കിടയ്ക്ക് മുണ്ട് മടക്കികുത്തുകയും പാട്ടുപാടുകയും ചെയ്യുന്നു("മനസ മൈനെ വരു .....") ]
അച്ഛന്‍ :- എന്താടി നീ ഇന്നൊന്നും ഉണ്ടാക്കിയില്ലേ?
അമ്മ:-ഹും ഉണ്ടാക്കി ..നിങ്ങള് രാവിലെ കെട്ടുകണക്കിന് പണം തന്നിട്ടല്ലെ പോയത്,(കടുത്ത സ്വരത്തില്‍) ഉണ്ടാക്കാന്‍.
അച്ഛന്‍:-ഹും ജോലി ചെയ്യ്ത് കിട്ടുന്ന പണം എനിക്ക് വെള്ളമടിക്കാന്‍ പോലും തികയുന്നില്ല ,പിന്നയാ നിന്‍റെ അരി .
മകന്‍ :-അമ്മേ എന്‍റെ ഫീസ്?
അച്ഛന്‍ :-ഒന്നും ഉണ്ടാക്കിയില്ലെങ്കില്‍ പിന്നെ എന്തിനാ ഇവിടെ കലവും ചട്ടിയും എല്ലാം തുലയട്ടെ .
അമ്മ :-അയ്യോ ,ദൈവമേ ഈ കാലനു ഭ്രാന്തു പിടിച്ചോ .(ശപിച്ചുകൊണ്ട് )എല്ലാം പോട്ടിച്ചുകള(കരഞ്ഞുകൊണ്ട്).
അച്ഛന്‍ :-(കറണ്ടുപോയി ഇരുട്ടില്‍ പരതുന്നതുപോലെ ) ആരാടി ലൈറ്റ് ഓഫ് ചെയ്തത് ?
മകന്‍ :-അമ്മേ എന്‍റെ ഫീസ്?
അമ്മ :-ഈശ്വരാ ! ഇങ്ങേരേ കണ്ണടിച്ചുപോയോ?
അച്ഛന്‍ :-അയ്യോ എന്‍റെ കണ്ണ്‍ പോയെ .
(വേദനകൊണ്ട് പുളയുന്നു തുടര്‍ന്ന്‍ ഛര്‍ദ്ദിച്ച് വിഴുന്നു .നിശ്ചലനാകുന്നു.)
അമ്മ :-അയ്യോ പോയെ ,എനിക്കിനി ആരുണ്ട് ?
(തേങ്ങികരയുന്നു ).
written by,
Sajith.s
modified by,
Akshay.v
No comments:
Post a Comment